അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം; പൂർത്തിയാക്കാൻ സെബി കൂടുതൽ സമയം

അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമം സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്ക് സുപ്രീം കോടതി ബുധനാഴ്ച സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന്റെ പുതുക്കിയ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് നിർദ്ദേശിച്ചത്.

ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ കക്ഷികളെ പ്രാപ്തരാക്കുന്നതിന് സമർപ്പിച്ച ജസ്റ്റിസ് എഎം സാപ്രെ കമ്മിറ്റി റിപ്പോർട്ട് ലഭ്യമാക്കണമെന്നും ഉത്തരവിട്ടു.

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ സ്റ്റോക്ക് കൃത്രിമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ആറംഗ സമിതി രൂപീകരിക്കാൻ മാർച്ച് രണ്ടിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് ജൂലൈ 11ലേക്ക് സുപ്രീം കോടതി ലിസ്റ്റ് ചെയ്തു.

17-May-2023