അഭിമന്യു വധം എസ് ഡി പി ഐ നേതൃത്വം അന്വേഷണ പരിധിയില്‍
അഡ്മിൻ
എറണാകുളം : മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതൃത്വത്തെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസടക്കമുള്ള എല്ലാ പ്രതികള്‍ക്കും എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ടിനും എസ് ഡി പി ഐയുമായി ബന്ധമൊന്നുമില്ലെന്ന് ആ സംഘടനയുടെ നേതൃത്വം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പോലീസിന് എല്ലാ തെളിവുകളും ലഭ്യമായിരിക്കുന്നത്. ഇന്നലത്തെ അറസ്റ്റോടെ എഴുപേരെയാണ് പോലീസ് വലയിലാക്കിയത്. അനസ് ഗൂഢാലോചനയില്‍ നേരിട്ടു പങ്കുള്ളയാളാണ്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ കൊലപാതകം ആസൂത്രിതമാണെന്ന സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സംഭവ ദിവസം ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചു കോളജിലേക്കു വരുത്തുകയായിരുന്നു. അന്നു രാത്രിയിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്ജുന്, വിനീത് എന്നിവര്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. മുപ്പതിലധികം പേരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.