ക്രിസ്ത്രീയ പുരോഹിതനെതിരെ മാനഭംഗത്തിന് പോലീസ് കേസ്
അഡ്മിൻ
ആലപ്പുഴ : ക്രിസ്ത്രീയ പുരോഹിതനെതിരെ മാനഭംഗത്തിന് പോലീസ് കേസ്. കുടുംബപ്രശ്നം പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ ഓഫീസിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കായംകുളം പോലീസാണ് വെദികനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓര്‍ത്തഡോക്സ് സഭയിലെ ഫാ. ബിനു ജോര്‍ജിനെതിരേയാണ് കേസ്.
ഫാ. ബിനു ജോര്‍ജ് 2014ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കെയാണു സംഭവം. ഇടവകാംഗമായ യുവതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കം പോലീസ് സ്േറ്റഷനിലെത്തി. ഇതറിഞ്ഞ ഫാ. ബിനു ജോര്‍ജ് യുവതിയെ ഒത്തുതീര്‍പ്പിനാണന്നു പറഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിയിലെ ഓഫീസിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി. നാണക്കേടു കാരണം ആദ്യം പുറത്തുപറഞ്ഞില്ലങ്കിലും ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഭദ്രാസനാധിപന്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍, വൈദികന്റെ ഭാഗത്തുനിന്നു മേലില്‍ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന ഉറപ്പില്‍ പ്രശ്നം തീര്‍ത്തു. പിന്നീട് സ്ഥലം മാറ്റിയെങ്കിലും െവെദികന് അപവാദ പ്രചാരണം നടത്തിയതോടെയാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഡി സി ആര് ബി, ഡി വൈ എസ് പിക്കു കൈമാറി.
നേരത്തേ കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദീകന്മാര് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വൈദീകര്‍ നാളെ െ്രെകംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ട നാല് വെദികര്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നതു നാളത്തേക്കു മാറ്റിയ സാഹചര്യത്തിലാണ് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയോ അവര്‍ കീഴടങ്ങിയേക്കുമെന്ന സൂചന ബലപ്പെട്ടത്. വൈദികരുടെ ജാമ്യഹര്‍ജി കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഹര്‍ജി തള്ളുന്ന പക്ഷം വൈദികരായ ഏബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്സ് കെ. ജോര്‍ജ്, ജോണ്സണ് പി. മാത്യു എന്നിവര്‍ തിരുവല്ല െ്രെകംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങുമെന്നാണ് സൂചനകള്‍.