ബിഷപ്പ് വത്തിക്കാനിലേക്ക് മുങ്ങാന്‍ സാധ്യത, അറസ്റ്റ് ഉടനുണ്ടാവും
അഡ്മിൻ
കോട്ടയം : പീഡനാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്. ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് അന്വേഷണസംഘം കത്തയച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ശേഖരിക്കേണ്ട തെളിവുകളില്‍ മുക്കാല്‍പ്പങ്കും ശേഖരിച്ചു കഴിഞ്ഞു. പഞ്ചാബ് പോലീസുമായി കൈകോര്‍ത്താണ് ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നത്. ക്രിസ്തീയ സഭയിലെ ഉന്നതരെ ഉപയോഗിച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ബിഷപ്പിന്റെ നീക്കവും പാളിയിരുന്നു.
വത്തിക്കാനിലേക്ക് മുങ്ങാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഇപ്പോഴുള്ളത്. അതിനാലാണ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് അന്വേഷണ പുരോഗതി എസ് പിയെ അറിയിക്കും. ബിഷപ്പിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ബിഷപ്പെന്ന നിലയില്‍ നിലയില്‍ അദ്ദേഹത്തിന് ഉന്നതരുമായുള്ള ബന്ധവും അതുമൂലമുള്ള സമ്മര്‍ദ്ദവുമാണ് നടപടികള്‍ വൈകാന്‍ കാരണമാകുന്നത്. കന്യാസ്ത്രീ നല്കിയ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള മഠങ്ങളില്‍ കൂടി അന്വേഷണസംഘം പരിശോധന നടത്തും. കുറവിലങ്ങാടിനു സമീപത്തെ മഠം മാത്രമാണോ ബിഷപ് ഫ്രാങ്കോ സന്ദര്‍ശിച്ചതെന്നും കണ്ണൂരിലെ മഠങ്ങളില്‍ പോയിട്ടുണ്ടോയെന്നും അറിയുകയാണ് ലക്ഷ്യം. മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഇന്നലെ വീണ്ടും കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തി. വൈക്കം ഡി ിെവെ എസ് പി, കെ സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇതുവരെയുളള അന്വേഷണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേസ് ഡയറി ഇന്ന് ജില്ലാ പോലീസ് മേധാവിക്കു െകെമാറും. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ളതായിരുന്നു പോലീസിന് ആദ്യം കൊടുത്ത മൊഴിയില്‍ ഉണ്ടായിരുന്നത്. ലൈംഗികപീഡനം നടന്നതായും രഹസ്യമൊഴിയില്‍ ഉണ്ടെന്നാണു സൂചന.
കന്യാസ്ത്രീയുടെ ഇടവകവികാരി പോലീസിനു നല്കിയ മൊഴി ബിഷപ്പിന് എതിരാകുമെന്നാണു സൂചന. തനിക്കുണ്ടായ ദുരനുഭവം കന്യാസ്ത്രീ ഇടവകവികാരിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒത്തുതീര്‍പ്പിനായി ബിഷപ്പിന്റെ സന്തതസഹചാരിയായ െവെദികനുമായി ബന്ധപ്പെട്ടു. ഈ കന്യാസ്ത്രീയെയും കൂടെയുള്ള അഞ്ചു പേരെയും ജൂണ്‍ മുപ്പതിനു മുമ്പായി ജലന്ധര്‍ രൂപതയില്‍ നിന്നു മറ്റൊരു സഭയിലേക്കു മാറ്റുന്നതിന് ബിഷപ് ഫ്രാങ്കോ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തൊപ്പിയില്ലാത്ത പിതാവിനാണ് തൊപ്പിയുള്ളപ്പോഴത്തേതിലും ശക്തി എന്നായിരുന്നു ബിഷപ്പിന്റെ ദൂതനായ വൈദികന് പറഞ്ഞത്. പരാതി പിന്‍വലിച്ചാല്‍ കന്യസ്ത്രീക്ക് നല്ലതായിരിക്കുമെന്നും വൈദികന് പറഞ്ഞത് ഇടവകവികാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള പത്തോളം വൈദികരും ബിഷപ് ഫ്രാങ്കോയുടെ അടുത്ത ബന്ധുക്കളും കോട്ടയത്തും കുറവിലങ്ങാട്ടും കേന്ദ്രീകരിച്ച് ബിഷപ്പിന് അനുകൂലമായി പ്രചാരവേല നടത്തുന്നുണ്ട്. കന്യാസ്ത്രീ പരാതി നല്കി രണ്ടാഴ്ചയായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണം ശക്തമാണ്. ഇതിനിടെ, ബിഷപ്പിനെതിരേ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തായി. 2014-2016 കാലയളവില്‍ 13 തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. പക്ഷെ, മാര്‍പ്പാപ്പയുടെ ഭാഗത്തുനിന്നും വേണ്ടത്ര ഗൗരവത്തോടെയുള്ള ഇടപെടല്‍ വിഷയത്തിലുണ്ടായിട്ടില്ല.
11-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ