മുന്‍ സബ് കളക്‌ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെ: കളക്‌ടർ
അഡ്മിൻ
തിരുവനന്തപുരം മുന്‍ സബ് കളക്‌ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്. ക്രമേക്കേടിനു കൂട്ടുനിന്ന ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും സാധ്യതയുണ്ട്.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത് സർക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. ഈ ഭൂമിയാണ് സബ് കളക്‌ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ അനധികൃതമായി പതിച്ചു നല്‍കിയത്
ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി തിരുവനന്തപുരത്തെ ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗം കെ എസ് ശബരീനാഥ് എംഎല്‍എയുടെ അടുത്ത ആളാണ്. ശബരിനാഥിന്റെ പിതാവും സ്പീക്കറുമായിരുന്ന അന്തരിച്ച ജി കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന ഡീനിനും ഭൂമിലിച്ച കൂടുംബവുമായി അടുത്ത ബന്ധമുണ്ട്.