കൊല്ലം : കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനും കൊല്ലം പട്ടാഴി സ്വദേശിയുമായ ഫാ. ജോബ് മാത്യുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട ജില്ലാ ജയിലിലടച്ചു. നിരണം ഭദ്രാസനത്തിലെ കറുകച്ചാല്‍ എം ജി ഡി ആശ്രമാംഗമാണ് ജോബ് മാത്യു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോ!ടെ സഹോദരനോടൊപ്പം കൊല്ലത്തെത്തിയ പുരോഹിതന്‍ താന്‍ കീഴടങ്ങുകയാണെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പീഡനം നടത്തിയതിന്റെ വിശദാംശങ്ങള്‍ പുരോഹിതന്‍ പോലീസിനോട് ഏറ്റുപറഞ്ഞു എന്നാണ് സൂചനകള്‍.
പോളയത്തോടുവെച്ചാണ് വൈദികനെക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിലിലെടുത്തത്. തുടര്‍ന്ന് ജില്ലാ ക്രൈംറെക്കോഡ്‌സ് ബ്യൂറോ ആസ്ഥാനത്തെത്തിച്ചു. ആദ്യം തിരുവല്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലും വൈകീട്ട് ഐ ജി. ശ്രീജിത്തും ചോദ്യംചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ആറുമണിയോടെ പ്രതിയെ തിരുവല്ല മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വീട്ടില്‍ ഹാജരാക്കി.
ഭാര്യയെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന തിരുവല്ല സ്വദേശിയുടെ പരാതിയിലാണ് നടപടി. ഈമാസം രണ്ടിനാണ് െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു പ്രതികളായ ഫാ. സോണിവര്‍ഗീസ്, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. ഇവരെ പിടികൂടുന്നതിന് പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. മൂന്നുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പ്രതികള്‍ക്കെതിരേ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങളും നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍.
ബലാത്സംഗം, ഭീഷണിപ്പെടുത്തിയുള്ള ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുവരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണിത്.