ഗോമാതാക്കളെ രക്ഷിക്കാന്‍ സംഘപുത്രര്‍ വന്നില്ല.

തിരൂര്‍ : ഭാരതപ്പുഴയില്‍ 'ഗോമാതാ'ക്കളടക്കമുള്ള നൂറോളം കന്നുകാലികള്‍ കുടുങ്ങി കിടന്നിട്ടും ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയില്ല. സംഘപരിവാര്‍ നേതൃത്വത്തോട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി ഗോമാതാക്കളെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ ശകാരത്തിന്റെ അകമ്പടിയോടെ മൊബൈല്‍ഫോണ്‍ കട്ടുചെയ്ത് പ്രതികരണം. അതേസമയം ഭാരതപ്പുഴയുടെ   തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടവുമുണ്ട്.

കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് പുഴയിലെ ചെറിയ തുരുത്തുകളിലായി കന്നുകാലികള്‍ കുടുങ്ങിയത്. ഇതിനിടെ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചു. പല തുരുത്തുകളിലായി ഉണ്ടായിരുന്ന കന്നുകാലികളെ മുഴുവനും ഒരിടത്തേക്ക് മാറ്റിയിട്ടുണ്ട്. നൂറോളം കന്നുകാലികളാണ് ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്.

14-Jul-2018