കെ സുധാകരൻ എന്ന വ്യാജനിർമ്മിതി നേതാവ്
അഡ്മിൻ
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷണം വന്നതും വരുമാനം അന്വേഷണ പരിധിയിൽ ആക്കിയപ്പോഴും കോൺഗ്രസ് സൈബർ ടീം കെ സുധാകരന് പാരമ്പര്യസ്വത്തുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി.
കെ സുധാകരന്റെ മാതാവ്, കെ സുധാകരന്റെ പിതാവിനെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തെക്കാൾ ഏറെ വ്യാപാര ശൃംഖലയുണ്ടായിരുന്ന , വിദേശ രാജ്യങ്ങളിലേക്ക് അടക്കം വസ്ത്രങ്ങൾ കയറ്റുമതി ചെയ്തിരുന്ന മറ്റൊരു വ്യവസായി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാവിന്റെ കുടുംബം. അതിനും പുറമെ ഏക്കർ കണക്കിന് നെൽവയലുകൾ ,ഭൂപ്രദേശങ്ങൾ ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന ഒരു ധനിക കുടുംബം ആയിരുന്നുവെന്നുമായിരുന്നു പ്രചാരണം
കമല വീവിംഗ് മിൽ എന്ന പേരിൽ ഇദ്ദേഹത്തിന്റെ പിതാവിന് മില്ലും ഉണ്ടായിരുന്നു എന്ന് കോൺഗ്രസ് അണികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം മറുപടിയായി .ആരാണ് സുധാകരൻ എന്ന പേരിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
ആരാണ് സുധാകരൻ? ആ സത്യം ലോകത്തിന് മനസ്സിലാവണം. ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. കോൺഗ്രസ്-യുഡിഎഫ് ക്യാമ്പ് നുണപ്രചരണം നടത്തുമ്പോൾ സത്യം ലോകത്തോട് വിളിച്ചുപറയുക എന്നതൊരു കർത്തവ്യമാണ് എന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
കെ സുധാകരൻ കോൺഗ്രസ് നേതാവായതും കെ പി സി സി പ്രസിഡന്റ് ആയതും വ്യാജനിർമ്മിതിയിലൂടെയാണ്. കോടികൾ മുടക്കി സുധാകരൻ നിർമ്മിച്ച രമ്യഹർമ്യം തട്ടിപ്പിലൂടെ ഉണ്ടാക്കിയതല്ലെന്ന് സ്ഥാപിക്കാൻ കോൺഗ്രസിന്റെ സൈബർവിംഗിനെ ഉപയോഗിച്ച് അതേ തന്ത്രമാണ് പ്രയോഗിക്കുന്നത്.
സുധാകരന്റെ അച്ഛൻ കോടീശ്വരനായിരുന്നെന്നും അമ്മയുടെ കുടുംബം ലക്ഷാധിപതികളായിരുന്നുവെന്നും മറ്റും കെ പി സി സി ഓഫീസിൽ നിന്നും നിർമ്മിച്ച് നൽകിയ ക്യാപ്സൂൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിലും മറ്റും കോൺഗ്രസുകാരും യു ഡി എഫുകാരും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എന്നാൽ, വസ്തുത മറിച്ചാണ്.
ആരാണ് സുധാകരൻ? ആ സത്യം ലോകത്തിന് മനസ്സിലാവണം. ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. കോൺഗ്രസ്-യുഡിഎഫ് ക്യാമ്പ് നുണപ്രചരണം നടത്തുമ്പോൾ സത്യം ലോകത്തോട് വിളിച്ചുപറയുക എന്നതൊരു കർത്തവ്യമാണ്.
കണ്ണൂർ നടാലിലെ വായനശാലയ്ക്കടുത്തുള്ള വയക്കര തറവാട്ടിലാണ് സുധാകരന്റെ അച്ഛൻ വയക്കര രാമുണ്ണി ജനിച്ചത്. ഒരു സാധാരണ കുടുംബമായിരുന്നു അത്. തറവാട് ഭാഗം വെച്ചപ്പോൾ രാമുണ്ണിക്ക് ലഭിച്ചത് 7 സെന്റ് വസ്തുവാണ്. ആ സ്ഥലത്ത് രാമുണ്ണിയുടെ മകൾ, സുധാകരന്റെ സഹോദരി സുലോചനയാണ് വീടെടുത്ത് താമസിക്കുന്നത്. അവർ മരണപ്പെട്ടുപോയി. സുധാകരൻ, "എന്റെയും മരുമോന്റെയും പേരിലാണ് പുതിയ വീടെന്ന്" പറയുന്ന മരുമകൻ അജിത് ഈ വീട്ടിലാണ് താമസിക്കാറ്.
സുധാകരന്റെ അമ്മയുടെ വീട് ചാല പന്ത്രണ്ടുകണ്ടിയിലാണ്. കുമ്പക്കുടി എന്നാണ് തറവാട്ട് പേര്. അതും ഒരു ദരിദ്രകുടുംബമാണ്. സുധാകരനെ പ്രസവിക്കുന്നതിന് മുമ്പെ തന്നെ അച്ഛൻ രാമുണ്ണി നാടുവിട്ടുപോയി. നിലമ്പൂരിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിന്നു. വൈകാതെ ആ ബേക്കറി പൂട്ടി. അപ്പോൾ നടാലിലേക്ക് തിരിച്ചു വന്ന രാമുണ്ണി, പുതിയോങ്ങന്റെ നെയ്ത്തുകമ്പനിയിൽ പണിക്ക് പോകാൻ തുടങ്ങി. തുണി മടക്കലായിരുന്നു ജോലി. അപ്പോഴാണ് രാമുണ്ണി മേസ്ത്രി എന്ന് നാട്ടുകാർ വിളിക്കാൻ തുടങ്ങിയത്.
സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ സുധാകരന്റെ അമ്മ പശുവിനെ കറന്ന് പാലെടുത്ത് ബീഡികമ്പനിയിലെ തൊഴിലാളികൾക്ക് കൊടുത്തുകിട്ടുന്ന പണം കൊണ്ടാണ് ജീവിച്ചിരുന്നത്. അവരുടെ പേരിലുണ്ടെന്ന് പ്രചരിപ്പിക്കുന്ന സ്പിന്നിംഗ് മിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അത്രയേറെ ത്യാഗം സഹിച്ച് മക്കളെ പോറ്റേണ്ടി വരുമായിരുന്നില്ല. ബീഡി തൊഴിലാളികൾ, പാലിന് കൊടുക്കുന്ന പൈസയുടെ ബാക്കി ആ അമ്മയിൽ നിന്നും വാങ്ങാറുണ്ടായിരുന്നില്ല. അവന്റെ കുമ്പയിൽ എന്തെങ്കിലും വാങ്ങി കൊടുക്കൂ എന്ന് പറഞ്ഞ് സുധാകരന്റെ അമ്മയുടെ അധ്വാനത്തിന്റെ കൂടെ നിൽക്കുമായിരുന്നു.
ആ അമ്മയെ ഞങ്ങൾ ബഹുമാനിക്കുന്നു. അവരുടെ അധ്വാനത്തേയും മക്കൾക്ക് വേണ്ടി എരിഞ്ഞുതീർന്ന ജീവിതത്തേയും ആദരവോടെ കാണുന്നു. അണികൾക്ക് അമ്മയുടെ തുണിമില്ലിന്റെ ക്യാപ്സൂൾ തയ്യാറാക്കി നൽകുന്ന സുധാകരന് ആ പാവപ്പെട്ട അമ്മ അപമാനമാണോ? സ്വന്തം അമ്മയെ തള്ളിപ്പറയുന്ന കെ പി സി സി പ്രസിഡന്റ്... കോൺഗ്രസിന് അപമാനമല്ലേ?
സുധാകരന്റെ അച്ഛനല്ല, സുധാകരനാണ് ബസ് സർവ്വീസ് നടത്തിയിരുന്നത്. മുഴപ്പിലങ്ങാടുള്ള ബാലൻ അയാളുടെ ലീലൈൻസ് എന്ന ബസ്സ് നടാലിലെ ഗോവിന്ദൻ കുട്ടിക്ക് വിറ്റു. ഗോവിന്ദൻ കുട്ടി ബസ്സിനുള്ള പണം കൊടുക്കുന്നതിൽ വീഴ്ചവരുത്തിയപ്പോൾ തർക്കമായി. അപ്പോൾ സുധാകരനെ ആ പ്രശ്നത്തിന് മധ്യസ്ഥം പറയാൻ വിളിച്ചു. വൈകാതെ ബസ്സ് സുധാകരന്റെ കൈയ്യിലായി. കണ്ണൂർ-തലശ്ശേരി റൂട്ടിൽ കുറച്ചുനാൾ സർവ്വീസ് നടത്തിയെങ്കിലും കട്ടപ്പുറത്തായി. ആലുകൽ ക്ഷേത്രത്തിന്റെ അരികിൽ കുറേക്കാലം ആ ബസ്സ് കിടപ്പുണ്ടായിരുന്നു. അത് കൽക്കരി ബസ്സായിരുന്നില്ല.
സുധാകരന്റെ കൈയ്യിൽ ഇപ്പോഴുള്ള നാറാണത്തുഹാജിയുടെ സ്ഥലം എങ്ങിനെയാണ് സ്വന്തമാക്കിയതെന്ന നാറിയ കഥ, കെ പി സി സി സൈബർ വിംഗിനെ കൊണ്ട് ഇനിയും നുണപ്രചരിപ്പിച്ചാൽ ഇവിടെ പറയേണ്ടി വരും. അപ്പോൾ കേളുനായരും സഹോദരിയുടെ സ്ഥലം അടിച്ചുമാറ്റി വിറ്റതും കിഡ്നി മാറ്റിവെക്കൽ തട്ടിപ്പും കെ പി മനോഹരന്റെ കൊലപാതകവുമൊക്കെ വിശദമാക്കുകയുമാവാം.
ഇത്തരം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കൽ ഞങ്ങളുടെ രീതിയല്ല. ഇതിപ്പോൾ പറയാൻ കാരണം 6 കോടിയിലേറെ രൂപ ചിലവിട്ട് വീടുവെച്ച സുധാകരൻ, ലോകത്തിന്റെ കണ്ണിൽപ്പൊടിയിടാൻ താൻ കുടുംബപരമായി കോടിശ്വരനാണെന്നും ഇത്തരമൊരു വീടുണ്ടാക്കൽ സാധാരണമാണെന്നും സ്ഥാപിക്കാൻ കോൺഗ്രസ് പാർട്ടിയെ ഉപയോഗിക്കുന്നത് കൊണ്ടാണ്.
തുണിമടക്ക് ജോലി ചെയ്ത രാമുണ്ണി മേസ്ത്രിയാണ് സുധാകരന്റെ അച്ഛനെന്നാണ് നടാലിലും കണ്ണൂരുമുള്ളവർ കരുതുന്നത്. അതല്ല തന്റെ അച്ഛനെന്ന് സുധാകരൻ പറഞ്ഞാൽ ഞങ്ങൾക്കതിൽ തർക്കമില്ല. ആരെ വേണമെങ്കിലും കെ പി സി സി പ്രസിഡന്റിന് അച്ഛനാക്കാം. പക്ഷെ, അത് അണികളെ കൊണ്ട് പ്രചരിപ്പിക്കാതെ സുധാകരൻ പരസ്യമായി പ്രസ്താവിക്കണം.
29-Jun-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ