പീരുമേട്ടില്‍ യുവാവിനെ യുവതി പീഡിപ്പിച്ചു, യുവതി റിമാന്‍ഡില്‍

പീരുമേട് : പതിനേഴുകാരനെ പീഡിപ്പിച്ച യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമളി ചേറ്റുപാറ സ്വദേശിനി, ഇരുപത്തിയോഴുകാരിയായ ശ്രീജയാണ് പോലീസിന്റെ പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരേ ശ്രീജ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീജയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരന്തരം വഴങ്ങാത്തതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടുവന്നതെന്ന് മനസിലായത്.

യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തുടരന്വേഷണങ്ങളില്‍ പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. വസ്തുതകള്‍ മനസിലാക്കിയ ശേഷമാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. പതിനേഴുകാരനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്.

15-Jul-2018