കോഴിക്കോട് എസ് ഡി പി ഐ ക്രിമിനലുകള്‍ എസ് എഫ് ഐക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

കോഴിക്കോട് : പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ് എഫ് ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ് വിഷ്ണുവിനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, എസ് ഡി പി ഐ ക്രിമിനലുകളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് വീണ്ടും എസ് ഡി പി ഐ ഭീകരത തുടരുമെന്ന സന്ദേശമാണ് കോഴിക്കോട് നിന്നും ലഭിക്കുന്നത്. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.


17-Jul-2018