മണിപ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. ഗ്രാമത്തിലേക്ക് മടങ്ങിയ പല രക്ഷിതാക്കാളും കുട്ടികളെ ക്യാമ്പില്‍ ഉപേക്ഷിച്ചു. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നവജാത ശിശുവിനെയും ഉപേക്ഷിച്ചു.

ഇത്തരത്തിലുള്ള 60 കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമുകളിലേക്ക് സര്‍ക്കാര്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ നോക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് പലരും പോയതെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച പരിചരണം നല്‍കുമെന്ന് ന്യൂ ലൈഫ് ഫൗണ്ടേഷന്‍ സെക്രട്ടറി എല്‍ പിഷക് സിംഗ് പറഞ്ഞു.

ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മുതല്‍ 60 വരെ കുട്ടികള്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടു എന്നാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളും ഉണ്ട്. ചില കുട്ടികളെ റിലീഫ് ക്യാമ്പുകളില്‍ നിര്‍ത്തിയിട്ട് രക്ഷിതാക്കള്‍ ജോലിക്ക് പോകുന്നുണ്ട്. ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 3000ല്‍ അധികം കുട്ടികള്‍ വിവിധ ക്യാമ്പുകളില്‍ ഉണ്ട്. ഇവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ കണക്കെടുപ്പുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

12-Jul-2023