വിദ്യ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പോലീസ് കണ്ടെടുത്തു

കെ വിദ്യാ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണ്ണായക രേഖാ പോലീസിന് ലഭിച്ചു. മഹാരാജാസ് കോളേജിന്‍റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പാണ് പൊലീസിന് ലഭിച്ചത്. പാലാരിവട്ടത്തെ ഇന്‍റർനെറ്റ്‌ കഫെയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്.

ഗൂഗിളിന്‍റെ സഹായത്തോടെയാണ് രേഖയുടെ പകർപ്പ് എടുത്ത കട പൊലീസ് കണ്ടെത്തിയത്. കഫെ നടത്തിപ്പുക്കാരന്‍റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ നേരത്തെ പറഞ്ഞിരുന്നത്.

12-Jul-2023