സിൽവർ ലൈൻ പദ്ധതി: വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ നിർദേശം

സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ റെയിൽവേ ബോർഡിന്റെ നിർദേശം. ദക്ഷിണ റെയിൽവേക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഗതിശക്തിവിഭാഗം ഡയറക്ടർ എഫ് എ അഹമ്മദാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്.

റെയിൽവയുടെ ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ചും റെയിൽവേ ക്രോസുകൾ എവിടെയൊക്കെ ഉണ്ടാകുമെന്നതും നേരത്തെ തന്നെ റെയിൽവേ ബോർഡ് സർക്കാരിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ അനുബന്ധ രേഖയായി കെ റെയിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ റെയിൽവേയുടെ അഭിപ്രായങ്ങൾ റെയിൽവേ ബോർഡ് ചോദിച്ചിരിക്കുന്നത്.

 

12-Jul-2023