സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കേന്ദ്രത്തിന്റെ വിവേചന നയത്തിന്റെ ഭാഭാഗം: മന്ത്രി കെ എൻ ബാലഗോപാൽ
അഡ്മിൻ
കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കണമെന്നും കേന്ദ്രത്തിന്റെ വിവേചന നയത്തിന്റെ ഭാഗമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതുമൂലം 30000 കോടി രൂപയുടെ കുറവ് സംഭവിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നികുതി വിഹിതം നല്‍കിയതില്‍ വരെ കേന്ദ്ര ധനമന്ത്രാലയം കേരളത്തോട് കാണിച്ചത് തീര്‍ത്തും വിവേചനമാണ്.നേരത്തെ 3.9% വിഹിതം കിട്ടിയടുത്ത് ഇപ്പോള്‍ 1.92 ശതമാനമാണ് ലഭിക്കുന്നത്. കേരളത്തിനുള്ള വിഹിതം പകുതിയായി കുറച്ചു.കിഫ്ബിയും പെന്‍ഷന്‍ പദ്ധതിയും എടുത്ത കടത്തിന്റെ പേരില്‍ കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചു.
കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം ഉടന്‍ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കാനുള്ള ഗ്രാന്‍ഡ് ഉടന്‍ അനുവദിക്കണം.ആരോഗ്യ ഗ്രാന്‍ഡും യുജിസി ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയതിന്റെ തുകയും കേന്ദ്രം ഇതുവരെയും നല്‍കിയിട്ടില്ല.36,000 കോടി രൂപ കിട്ടേണ്ടതില്‍ 18,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് എന്നും കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.