ഹര്‍ത്താല്‍ പിന്‍വലിച്ചത് ജനരോഷം ഭയന്ന്

എറണാകുളം : എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി ഇന്ന് നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചത് ജനരോഷം ഭയന്ന്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വമാണ് എസ് ഡി പി ഐയോട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹര്‍ത്താല്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ഇസ്ലാമിക് ഭീകരവാദ സംഘടനകള്‍ക്ക് പെട്ടെന്ന് തന്നെ മനസിലായി. സോഷ്യല്‍മീഡിയയില്‍ അടക്കം വന്ന പ്രതികരണങ്ങള്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്തുമെന്നുള്ളതായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നതോടെ പോപ്പുലര്‍ ഫ്രണ്ട് എസ് ഡി പി ഐ നേതൃത്വത്തോട് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഹര്‍ത്താല്‍ അനുകൂലികളെ പൊക്കാന്‍ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പോലീസ് വാട്‌സാപ്പ് ഗ്രൂപ്പായ പച്ചവെളിച്ചത്തില്‍ നിന്നും അറിയിപ്പും ഉണ്ടായിരുന്നു. തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം എസ് ഡി പി ഐ നേതൃത്വത്തിന് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.  

17-Jul-2018