ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി. റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് എം പിയെ ഒണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റിൽ, കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്. ഇപ്പോൾ അദ്ദേഹം മിണ്ടുന്നില്ലെന്നും എംഎം മണി പറഞ്ഞു.

നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ മണിപ്പൂരിൽ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ ചളിപ്പ് പറ്റി നാവടക്കി ഇരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പരാമർശം.

13-Jul-2023