സില്‍വര്‍ലൈനില്‍ പുതിയ നീക്കങ്ങള്‍ പോസിറ്റീവാണ്: മന്ത്രി കെ എൻ ബാലഗോപാൽ
അഡ്മിൻ
കേരളത്തിൽ അതിവേഗ പാത അനിവാര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സില്‍വര്‍ലൈനില്‍ പുതിയ നീക്കങ്ങള്‍ പോസിറ്റീവാണ്. മറ്റുകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. ഇ ശ്രീധരന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ശ്രീധരന്റെ നിര്‍ദേശം പൊതുവില്‍ അംഗീകരിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസല്‍ പറയുന്നത്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് വരുന്നതാണ്. ഡിപിആറില്‍ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്‍ഡിഎഫ് എന്ത് ചെയ്താലും എതിര്‍ക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
അതോടൊപ്പംതന്നെ, കെഎസ്ആര്‍ടിസി ശമ്പളം നല്‍കുന്നതിനായി പണം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ പണം ക്രെഡിറ്റ് ആകുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.