253 ദുരിതാശ്വാസ ക്യാമ്പുകളിലായി നവജാത ശിശുക്കള്‍ അടക്കം 5000ലധികം കുട്ടികൾ

മണിപ്പൂര്‍ കലാപത്തിനിടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുട്ടികള്‍ സുരക്ഷിതരെന്ന് സംസ്ഥാന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി. സര്‍ക്കാരിന്റെയും എന്‍.ജി.ഒകളുടെയും സുരക്ഷയിലാണ് കുട്ടികള്‍. മണിപ്പൂരിലെ വിവിധ ക്യാമ്പുകളില്‍ നിന്നുള്ള കുട്ടികളെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ ഹോമുകളിലേക്ക് മാറ്റിയത്.

മാതാപിതാക്കള്‍ ഗ്രാമത്തിലേക്ക് മടങ്ങിയതോടെ കുട്ടികള്‍ ഒറ്റപ്പെടുകയായിരുന്നു. ബിഷ്ണുപൂരിലെ ക്യാമ്പില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ഉപേക്ഷിക്കാന്‍ കാരണം നിലവിലെ സാഹചര്യമാണ്. ചുരാചന്ദ്പൂരിലെ അവരുടെ വീട് കുക്കി വിഭാഗം തീയിട്ടിരുന്നു.

മറ്റൊരാള്‍ക്ക് കൊടുത്ത് ശിശുവിനെ രക്ഷപ്പെടുത്തുകയിരുന്നുവെന്നും സന്ധ്യാ ദേവി പറഞ്ഞു. 253 ദുരിതാശ്വാസ ക്യാമ്പുകളിലായി നവജാത ശിശുക്കള്‍ അടക്കം 5000ലധികം കുട്ടികളാണ് കഴിയുന്നത്.

14-Jul-2023