മനോരമയുടെ നുണവാര്‍ത്ത പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം : ''അഭിമന്യുവധം : മുഖ്യപ്രതി സൈബര്‍ സഖാവ്'' എന്ന തലക്കെട്ടിലുള്ള മലയാള മനോരമയുടെ നുണയെഴുത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. അതേസമയം ന്യൂസ് 18 ഏഷ്യാനെറ്റ് തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ ആ വാര്‍ത്തയുടെ പിന്നാലെ കൂടി. എന്നാല്‍, ഈ നുണപ്രചരണം യാദൃശ്ചികമല്ലെന്നും എസ് ഡി പി ഐ പോലുള്ള ഇസ്ലാമിക് തീവ്രവാദി സംഘടനകള്‍ വിലക്കെടുത്ത റിപ്പോര്‍ട്ടര്‍മാരാണ് വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും നല്‍കുന്നില്ല. അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി മുഹമ്മദിന്റെ നാട്ടുകാരനായ സിപിഐ എം നേതാവ് പി എസ് ബാബു, വടുതലയിലെ മുഹമ്മദിനെയും അയാളുടെ രാഷ്ട്രീയത്തെയും കുറിച്ചെഴുതിയ വിശദീകരണ കുറിപ്പ് മുഹമ്മദിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. ഇനി തെളിയാനുള്ളത് വാര്‍ത്തയ്ക്ക് പിന്നിലുള്ള സ്രോതസ്സ് ആരാണ് എന്നതാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

ഇവന്‍ വടുതലക്കാരന്‍ മുഹമ്മദ്

സഖാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതില്‍ ഒന്നാമന്‍

ഞാന്‍ വടുതല ഉള്‍പ്പെടുന്ന അരൂക്കുറ്റി പഞ്ചായത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി സിപിഐ എം പ്രവര്‍ത്തകനാണ്. 1995 മുതല്‍, 2003 വരെ അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2004 മുതല്‍ 2014 വരെ ഇവിടത്തെ സിപിഎം എല്‍ സി സെക്രട്ടറി 2007 മുതല്‍ 2014 വരെ പാര്‍ട്ടി ചേര്‍ത്തല ഏരിയാകമ്മറ്റി മെമ്പര്‍, ഇപ്പോള്‍ വീണ്ടും ഏരിയാകമ്മറ്റി മെമ്പറും 2015 മുതല്‍ ഗ്രാമ പഞ്ചായത്ത് അംഗവുമാണ്.

ഇതെല്ലാം പറഞ്ഞത് ഈ നാട്ടിലെ രാഷ്ട്രിയ മണ്ഡലത്തില്‍ സജീവമായി നില്‍ക്കുന്ന ഞാനോ എന്റെ പാര്‍ട്ടി സഖാക്കളോ ഇവിടുത്തെ ഞങ്ങളുടെ വിരുദ്ധ രാഷ്ട്രീയക്കാരോ പറയുകയില്ല ഈ കൊലയാളി മുഹമ്മദ് ഒരു സഖാവാണെന്ന്.

കഴിഞ്ഞ 20 വര്‍ഷകാലം വടുതലയില്‍ ഞങ്ങള്‍ നടത്തുന്ന രാഷ്ട്രിയ വിശദീകരണ യോഗങ്ങളിലോ ഞങ്ങളുടെ വര്‍ഗ്ഗ ബഹുജന സംഘടനകളിലെ ഏതെങ്കിലും ഒരുപരിപാടിയിലോ ഒരു കേള്‍വിക്കാരനായി പോലും ഇവന്‍ എത്തിയിട്ടില്ല. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും എല്‍ ഡി എഫിനു ഒരു വോട്ട് പോലും രേഖപ്പെടുത്താത്ത ഇവന്‍ ഒരു ഇടതുപക്ഷ സഹയാത്രികനോ, അനുഭാവിയോ അല്ല. മറിച്ച് ഇവന്റെ ബാപ്പ ഇബ്രാഹിം മൗലവിയും കുടുംബാങ്ങളും ഇവിടത്തെ സജീവ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ഈ പ്രദേശവാസികള്‍ക്കെല്ലാം അറിയാം.

എസ് ഡി പി ഐ നദുവത് നഗര്‍ ബ്രാഞ്ചിന്റെ സെക്രട്ടറി ആയ ഇവനെ ഒരു സഖാവായി മാറ്റാന്‍ മലയാള മനോരമ ഉള്‍പ്പെടെ പരിശ്രമിക്കുന്നതിന്റെ ഉദ്ദേശം എന്തെന്നറിയാന്‍ ഞങ്ങള്‍ക്ക് പാഴുര്‍ പടിപ്പുര വരെ പോവേണ്ട കാര്യമില്ല.

കുറച്ചു നാളുകളായി ഇവന്‍ അഭിമന്യുവിനോട് സ്‌നേഹം നടിക്കുന്നതായും ചുവപ്പിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും അറിയുന്നു. അത് ചതിയായിരുന്നു എന്നത് വ്യക്തമാണ്. വട്ടവടയില്‍ ഡി വൈ എഫ് ഐ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന സഖാവ് അഭിമന്യുവിനെ നിരന്തരം വിളിച്ചു മഹാരാജാസിലേക്ക്് വരുത്തിയത്, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നിലയുറപ്പുച്ചിരുന്ന ക്യാമ്പസ് ഫ്രണ്ടിന്റെ കശാപ്പുകാര്‍ക്കു കാട്ടി കൊടുത്തത് ഇവന്‍ മറ്റൊരു ബ്രൂട്ടസായിരുന്നു എന്നതുകൊണ്ടാണ്.

മനോരമാദികളുടെ കള്ള പ്രചാരണം വടുതലയിലെ ഒരാള്‍ പോലും വിശ്വസിക്കില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്‌

18-Jul-2018