കോട്ടയത്ത് സെല്‍ഫി വിലക്ക്

കോട്ടയം : വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ സെല്‍ഫി എടുക്കുന്നതും വിനോദത്തിനായി കൂട്ടം കൂടുന്നതും  ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കോട്ടയം ജില്ലാ കലക്ടര്‍. വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കണം.

അതിശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെളളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്നും കലക്ടര്‍ ഡോ. ബി. എസ്.തിരുമേനി ജനങ്ങള്‍ക്ക് കര്‍ശന നിദേശം നല്‍കി.


18-Jul-2018