ഡൽഹി ഓർഡിനൻസ്; പാർലമെന്റിൽ ആം ആദ്മി പാർട്ടിയെ കോൺഗ്രസ്‌ പിന്തുണയ്ക്കും

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി സർക്കാരിനെ കോൺഗ്രസ് പിന്തുണയ്‌ക്കും. മറ്റന്നാൾ ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗം ആംആദ്മിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത്. പിന്തുണ നൽകിയില്ലെങ്കിൽ സഖ്യത്തിനില്ലെന്ന് ആം ആദ്മി മുന്നറിയിപ്പ് നൽകിയിരുന്നു.

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് ഓർഡിനൻസിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.

പ്രത്യേക ഓർഡിനൻസ് വഴി നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റി രൂപീകരിച്ചാണ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളും അടക്കമുള്ളവ തീരുമാനിക്കുക. മുഖ്യമന്ത്രി സമിതി അധ്യക്ഷനും, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവർ അംഗങ്ങളുമായതാണ് സമിതി. ‌വോട്ടെടുപ്പിലൂടെയാകും സമിതി കാര്യങ്ങൾ തീരുമാനിക്കുക.

എന്നാൽ എതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലഫ്‌റ്റനന്റ് ഗവർണർക്കാകും. ഇതോടെയാണ് ആം ആദ്മി പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. പാർലമെന്റിന്റെ ഇരുസഭകളിലും ഓർഡിനൻസ് പാസാക്കേണ്ടതുണ്ട്. ഇതിനെ എതിർത്ത് തോൽപ്പിക്കാനായിരുന്നു ആം ആദ്മി പാർട്ടിയുടെ ശ്രമം. ഇതിനായി ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്‌രിവാൾ Consideration പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ചിരുന്നു.

16-Jul-2023