എ ഡി ജി പി സുദേഷ്കുമാറിന് പുതിയ നിയമനം

തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച പരാതിയില്‍ വിവാദത്തിലാവുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്ത എ ഡി ജി പി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എ ഡി ജി പിയായി നിയമിച്ചു. സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബറ്റാലിയന്‍ എ ഡി ജി പി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

ഇന്റലിജന്റ്‌സ് ഡി ഐ ജി  ജി സ്പര്‍ജന്‍കുമാറിനെ ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.യായി മാറ്റി നിയമിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായ എച്ച് വെങ്കിടേഷിനെ വിജിലന്‍സ് ഐ ജിയായി നിയമിച്ചു.

18-Jul-2018