ദുരിതാശ്വാസം:ആവശ്യപ്പെട്ടത് 900 കോടി; നൽകിയത് 80 കോടി. കൃഷിനാശം പരിശോധിക്കാന്‍ കേന്ദ്രസംഘമേത്തി

കൊച്ചി :കേരളത്തിലെ കൃഷിനാശം ഉള്‍പ്പെടെയുള്ള മഴക്കെടുതി പരിശോധിക്കാന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്ര കൃഷിമന്ത്രി കിരണ്‍ റിജുവും വകുപ്പ് സെക്രട്ടറിയുമടക്കമുള്ള സംഘമാണ് ഇന്ന് രാവിലെ 9.15ഓടെ കൊച്ചിയിലെത്തിയത്.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. കൊച്ചിയില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പതിനൊന്നു മണിയോടെ ആലപ്പുഴയില്‍ എത്തുന്ന കിരണ്‍ റിജു ബോട്ട് മാര്‍ഗ്ഗം ആലപ്പുഴയിലെത്തും കോട്ടയത്തെയും പരമാവധി പ്രളയബാധിത മേഖലകളില്‍  സന്ദര്‍ശനം നടത്തും. തുടർന്ന് വൈകിട്ട് കൊച്ചിയിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദർശനം നടത്തും.

ഇതുവരെ 220 കോടി രൂപയുടെ നഷ്ടം സംസ്ഥാനം കണക്കാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം ഇതുവരെ 80 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ മാനദണ്ഡം അനുസരിച്ചായിരിക്കും നല്‍കുകയെന്നും കേന്ദ്രമന്ത്രി വിമാനത്താവളത്തില്‍ എത്തയതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

21-Jul-2018