ഭീഷണിയെ തുടര്‍ന്ന് 'മീശ' പിന്‍വലിക്കുന്നുവെന്ന് എസ് ഹരീഷ്
അഡ്മിൻ
കോഴിക്കോട് : നോവലിസ്റ്റ് എസ് ഹരീഷ്, മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന തന്റെ നോവല്‍ 'മീശ' പിന്‍വലിച്ചു. സോഷ്യല്‍മീഡിയ വഴിയും നേരിട്ടും ഉണ്ടായ ഭീഷണികളെ തുടര്‍ന്നാണ് ഹരീഷ് പുതിയ നോവല്‍ 'മീശ' പിന്‍വലിച്ചത്. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അപമാനിക്കാനുള്ള ആര് എസ് എസ് സംഘപരിവാര്‍ നീക്കത്തെ തുടര്‍ന്നാണ് 'മാതൃഭൂമി' ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന് നിര്‍ബന്ധിതനായത്. 'മീശ' എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തു വന്നിരുന്നു.
കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് എസ് ഹരീഷ്. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍. നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് രംഗത്തുവന്നത് സംഘപരിവാര്‍ സംഘടനകളായിരുന്നു. നോവലിസ്റ്റിന്റെ ഭാര്യയുടെ ഫോട്ടോ സഹിതം ഭീണിയും തെറിവിളിയും നടത്തിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.