എല്‍ ഡി എഫ് വിപുലീകരിക്കാന്‍ സിപിഐ എം നീക്കം

തിരുവനന്തപുരം : ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയില്‍ ധാരണ. ഏതൊക്കെ കക്ഷികളെ പുതുതായി എടുക്കണമെന്ന് തീരുമാനിക്കുന്ന അജണ്ടയും ജൂലൈ 26ന് ചേരുന്ന എല്‍ ഡി എഫ് പരിഗണിക്കും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ക്ക് സിപിഐ എം നീക്കം പ്രതീക്ഷയായി. 2019 ആദ്യം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിയെ കൂടുതല്‍ സജീവമാക്കാനും ശക്തമാക്കാനും വേണ്ടിയാണ് പുതിയ നീക്കം.

ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗമാണ് പ്രവേശനം കാത്തുനില്‍ക്കുന്ന പാര്‍ടികളില്‍ പ്രമുഖര്‍. യുഡിഎഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍ഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസ്– ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍. ബാലകൃഷ്ണപിള്ള വിഭാഗം ആര്‍ എസ് പി കോവൂര്‍കുഞ്ഞുമോന്‍ വിഭാഗം തുടങ്ങിയവര്‍ മുന്നണിയില്‍ പ്രവേശിക്കാനായി നില്‍പ്പാണ്.

21-Jul-2018