ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ : ശശി തരൂര്‍
അഡ്മിൻ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ശശി തരൂര്‍ എം പി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. ആല്‍വാറിലെ പശുക്കടത്ത് ആരോപിച്ച് അക്രമി സംഘം മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്.
ഒരു ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിലും ശശി തരൂര്‍ ഇതേ രീതിയില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ചു. വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ചുള്ള ബി ജെ പി മന്ത്രിമാരുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ല. ഇന്ത്യയില്‍ മുസ്ലീമായിരിക്കുന്നതിനേക്കാള് സുരക്ഷിതം പശുവായിരിക്കുന്നതാണെന്നും തരൂര്‍ ലേഖനത്തില്‍ എഴുതി. യു പിയില്‍ അക്രമികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് തരൂരിന്റെ ലേഖനം. അതേസമയം മതസൗഹാര്‍ദം തകര്‍ക്കുന്നതാണ് തരൂരിന്റെ ലേഖനമെന്ന് ബി ജെ പി ആരോപിച്ചു. നേരത്തെ തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തിനെതിരെയും ബി ജെ പി രംഗത്ത് വന്നിരുന്നു.