തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. കേസിലെ ആറുപ്രതികളും കുറ്റക്കാരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. പൊലീസുകാരായ കെ ജിതകുമാറിനും എസ് വി ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സി ബി ഐ പ്രത്യേക ജ!ഡ്ജി കെ നാസറാണു കേസ് പരിഗണിച്ചത്. ശിക്ഷ പിന്നീട് വിധിക്കും.
വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌ഐആര്‍ തയാറാക്കാന്‍ സഹായിച്ചെന്നു സാക്ഷി മൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്ന സൂചന കോടതി നല്‍കി. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെടുന്നത്. പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു സി ബി ഐ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്കു കൈമാറുകയായിരുന്നു. പൊലീസുകാരായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, കെ സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സി ബി ഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.