മോദിയുടെ വാക്കുകളിലൂടെ അഹങ്കാരമാണ് പുറത്തുവന്നത്: മല്ലികാർജ്ജുന ഖാർഗെ

അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ മോദി ദേശീയപതാക ഉയര്‍ത്തുന്നത് സ്വന്തം വീട്ടിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ . 2024ല്‍ അധികാരത്തിലെത്തുമെന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ഖാർഗെയുടെ വിമര്‍ശനം.

'മോദി അടുത്ത സ്വാതന്ത്ര്യദിനത്തിലും ദേശീയ പതാക ഉയര്‍ത്തുക തന്നെ ചെയ്യും. എന്നാലത് അദ്ദേഹത്തിന്റെ വസതിയിലാവും. അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമെന്ന് പറഞ്ഞതിലൂടെ മോദിയുടെ അഹങ്കാരമാണ് പുറത്തുവന്നത്'. ഖര്‍ഗെ പറഞ്ഞു.

ഇന്ന് തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്നതിനൊപ്പം പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗമായിരുന്നു നടത്തിയത്. 2024ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീതിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം നിറഞ്ഞുനിന്നിരുന്നു.

15-Aug-2023