മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാട്; ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
അഡ്മിൻ
കോൺഗ്രസ് എം എൽ എ മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചിന്നക്കനാലില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടിന് നിയമസാധുത തേടാനും കുഴല്‍നാടൻ വഴിവിട്ട് ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്.
ചിന്നക്കനാലിലെ ഭൂമിയിൽ വീട് നിർമിക്കാൻ കുഴൽ നാടൻ അപേക്ഷ നൽകി. ഈ സ്ഥലത്ത് നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് എം എൽ എ അനുമതി തേടിയത് എന്നും കണ്ടെത്തി. ഇത് വഴി അനധികൃത കെട്ടിടത്തിന് നിയമസാധുത നേടിയെടുക്കലായിരുന്നു മാത്യു കുഴൽനാടന്റെ ലക്ഷ്യം’.
എന്നാൽ വിവാദ ഭൂമിയിൽ മറ്റൊരു കെട്ടിടം ഉണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് ഈ നീക്കം പരാജയപെടുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു.