ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ടക്കൊലയും ഇല്ലാതാവും
അഡ്മിൻ
ജാര്‍ഖണ്ഡ് : ചിലരുടെ ബീഫ് കഴിക്കുന്ന സ്വഭാവമാണ് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമെന്ന് ആര് എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബീഫ് കഴിക്കുന്നത് ഒഴിവാക്കിയാല്‍ ആള്‍ക്കൂട്ടക്കൊലയും നിര്‍ത്താന്‍ കഴിയുമെന്നാണ് ആര് സെ് എസ് നേതാവ് പറയുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂല്യങ്ങള്‍ നോക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര് എസ് എസ് ഒരിക്കലും ആള്‍ക്കൂട്ടക്കൊലയെ സ്വാഗതം ചെയ്യുന്നില്ല. പശു ഇറച്ചി കഴിക്കുന്ന ശീലം നിര്‍ത്താന്‍ കഴിഞ്ഞാല്‍ 'സാത്താന്റെ' ഇത്തരം കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. രാജസ്ഥാനില്‍ അള്‍വാറില്‍ പശുവുമായി പോയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ദ്രേഷ് കുമാറിന്റെ ഈ പരാമര്‍ശം. ലോകത്ത് ഒരു മതവും പശുവിനെ കൊല്ലാന്‍ പറയുന്നില്ല. ക്രിസ്തുമതത്തിലാണെങ്കില്, യേശു ജനിച്ചത് പശുത്തൊഴുത്തിലാണ്. ഇസ്ലാമിലാണെങ്കില്‍ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ഏതു മതത്തിലാണെങ്കിലും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ രാജ്യത്തെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രശ്നങ്ങളെ ശരിയായ രീതിയില്‍ നേരിടാന്‍ സമൂഹവും തയ്യാറാകണം. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം റാഞ്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.