മാത്യു കുഴല്‍നാടന്റെ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തണം: മന്ത്രി സജി ചെറിയാന്‍
അഡ്മിൻ
കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്റെ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് മന്ത്രി സജി ചെറിയാന്‍. ചുരുങ്ങിയ കാലം കൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇത്രയധികം പണം എവിടെ നിന്നാണ് സമ്പാദിച്ചതെന്ന് സജി ചെറിയാന്‍ ചോദിച്ചു. നിയമസഭാംഗത്വം സ്വീകരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലം കാണിക്കണം.
കോടികളുടെ സ്വത്ത് എവിടെ നിന്നുണ്ടായി. സുപ്രീംകോടതി വക്കീലിന് പോലും ഇത്രയും വരുമാനം ഇല്ലല്ലോയെന്ന് സജി ചെറിയാന്‍ ചോദിച്ചു. അനാവശ്യമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കിയ ആള്‍ നിയമപരമായി ബിസിനസ്സ് ചെയ്യുന്നവരെ അധിക്ഷേപിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ ജോര്‍ജുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിച്ചായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ മകള്‍ ബാങ്ക് വഴിയാണ് പണം സ്വീകരിച്ചത്. അതില്‍ തെറ്റില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കഴിഞ്ഞ ദിവസം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ആരോപണം ഉയര്‍ത്തിയത്.