മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിബിന്റെ മൃതദേഹവും കണ്ടെത്തി
അഡ്മിൻ
ആലപ്പുഴ : തോണി അപകടത്തില്‍പ്പെട്ട മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ രണ്ടാമത്തെ ആളിന്റെ മൃതശരീരവും കണ്ടെത്തി. മാതൃഭൂമി ന്യൂസിന്റെ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹമാണ് ഉച്ച രണ്ടുമണിയോടെ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്നും അരകിലോമീറ്റര്‍ അകലെ ചെട്ടിമംഗലത്ത് മൃതദേഹം പൊങ്ങുകയായിരുന്നു. മാതൃഭൂമി പ്രദേശിക ലേഖകന്‍ സജി മെഗാസിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.
ചാനല്‍ മേധാവികളുടെ നിര്‍ദേശാനുസരണമാണ് വാര്‍ത്താസംഘം വെള്ളപ്പൊക്കബാധിത മേഖലയില്‍ വാര്‍ത്താ നിര്‍മിതിക്കായി സന്ദര്‍ശനം നടത്തിയത്. അപകടത്തിന് തൊട്ടുമുമ്പ് ദുരിതാശ്വാസ കേന്ദ്രത്തിലെ അന്തേവാസികളുമായി മരണപ്പെട്ട മാതൃഭൂമി പ്രദേശിക ലേഖകന്‍ സജിയും കൂട്ടരും നടത്തുന്ന സംഭാഷണങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ദുരിതമാണെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന ചാനല്‍ ജീവനക്കാരെയാണ് കാണാന്‍ സാധിക്കുന്നത്. അതിലൂടെ വ്യക്തമാകുന്നത് ജീവനക്കാര്‍ ചാനല്‍മേധാവികള്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്ത നിര്‍മിക്കാനുള്ള സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ്. ആദ്യം വന്ന ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നും തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള പ്രതികരണം ലഭിക്കാതായപ്പോള്‍ വാര്‍ത്താ സംഘം ചാനലിന്റെ ബ്യൂറോവിലേക്ക് ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ക്കാവശ്യമായ വാര്‍ത്തകളുമായി വന്നാല്‍ മതിയെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അടുത്ത ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ദുരിതബാധിതരുടെ പ്രതികരണമാരായാന്‍ വാര്‍ത്താ സംഘം തോണിയില്‍ പോയത്. അപ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12.30 നാണ് കല്ലറ മുണ്ടാര്‍ പാറേല്‍ കോളനിയുടെ സമീപം കരിയാറില്‍ അപകടമുണ്ടായത്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമായിരുന്നു അത്. മാതൃഭൂമി ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകരായ നാലുപേരും വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനും ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ ഇന്നലെ രക്ഷപെടുത്തിയിരുന്നു. കായലില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. പായലും ചെളിയും അടിഞ്ഞുകൂടിയ നിലയിലുമായിരുന്നു. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പാറയില്‍ ഭാഗത്തുവച്ചാണ് ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ പകര്ത്തിയതിയ ശേഷം രണ്ടു കിലോമീറ്റര്‍ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്തേക്കു വരുമ്പോള്‍ കരിയാറിന്റെ ഒമ്പതാം നമ്പറില്‍ ഭാഗത്ത് ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ വള്ളം നിയന്ത്രിച്ച അഭിലാഷ്, മറ്റു നാലു പേരെയും രക്ഷിച്ചു മറിഞ്ഞ വള്ളത്തില്‍ പിടിപ്പിച്ചു നിര്‍ത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവര്‍ വള്ളത്തില്‍ അപകടം നടന്ന സ്ഥലത്തേക്കു പാഞ്ഞെത്തി. വള്ളത്തിന്റെ ഒരു വശത്തുപിടിച്ചുകിടന്ന രണ്ടുപേര്‍ ഈ വള്ളത്തിലേക്കു കയറി. മറുവശത്തു പിടിച്ചിരുന്ന മറ്റു രണ്ടു പേര് രക്ഷിക്കാനെത്തിയ വള്ളത്തിലേക്കു കയറുന്നതിനിടെ കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. സജിയെ അഭിലാഷ് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും കൈയില്‍നിന്നു വഴുതി വീണ്ടും വെള്ളത്തിലേക്കു താഴുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സജിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍. അപകടം നടന്നയിടത്തുനിന്നു തന്നെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ചാനലിന്റെ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന് നമ്പൂതിരി, ക്യാമറാമാന് കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍, വള്ളം നിയന്ത്രിച്ചിരുന്ന അനീഷ്ഭവനില്‍ അഭിലാഷ് എന്നിവര്‍ മുട്ടുചിറ എച്ച് ജി എം ആശുപത്രിയില്‍ ചികിത്സയിലാണ്.
24-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ