മുഖ്യമന്ത്രി ആദ്യമായി വന്ദേഭാരതില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടു. കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊലീസ് ഉദ്യോ​ഗസ്ഥർ അടക്കമുളളവരുണ്ട്.

കോച്ചുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്നും 3:40 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.
കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

19-Aug-2023