മാത്യു കുഴല്‍നാടനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി

കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴല്‍നാടനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി. അഭിഭാഷകനായ സജീവ് സികെയാണ് പരാതി നൽകിയത്. മാത്യു കുഴല്‍നാടന്‍ അഭിഭാഷകന്റെ ധാര്‍മ്മികത ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഇടുക്കി ചിന്നക്കനാലില്‍ മാത്യുവിന്റെ പേരില്‍ റിസോര്‍ട്ട് ലൈസന്‍സുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ മറ്റ് ബിസിനസ് നടത്താനാവില്ലെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. അതേപോലെ തന്നെ മാത്യു ബിസിനസ് നടത്തുന്നത് അഭിഭാഷക അന്തസിന് വിരുദ്ധമെന്നും പരാതിക്കാരൻ പറഞ്ഞു.

മാത്യു കുഴല്‍നാടനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും നികുതി വെട്ടിച്ച് സ്വന്തമാക്കിയെന്ന് കോൺ​ഗ്രസ് നേതാവിനെതിരെ ആരോപണം ഉയർന്നിരുന്നു.

19-Aug-2023