യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി
അഡ്മിൻ
മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിസ്ഥാനരഹിതവും ദുരപദിഷ്ടവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് ദേശാഭിമാനിയുടെ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ നടന്ന പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതവും ദുരപദിഷ്ടവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കൊണ്ട് മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിക്കുകയാണ്. ഇതിനായി യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി മാധ്യമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനവിധി മാനിക്കാനുള്ള സഹിഷ്ണുതയും രാഷ്ട്രീയ പക്വതയും പ്രതിപക്ഷത്തിനും അവര്‍ക്ക് ശക്തി പകരുന്ന മാധ്യമങ്ങള്ക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിചേര്‍ത്തു. സര്‍ക്കാരിന്റെ ജനപക്ഷ വികസനങ്ങള്‍ മറച്ചുപിടിക്കാന്‍ ചിലമാധ്യമങ്ങള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുന്നതായും അതിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. പൂര്‍ണമായും ഗള്‍ഫ് നാടുകളിലെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇ- പേപ്പര്‍ രൂപത്തിലായിരിക്കും ഗള്‍ഫ് ദേശാഭിമാനി പ്രവാസികളിലേക്കെത്തുക