സിപിഎം ഓഫീസുകളെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ഏരിയാകമ്മിറ്റി - ലോക്കല്‍ കമ്മിറ്റി ഓഫീസുകളേയും അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. സിപിഐഎം കോവളം ഏരിയാ കമ്മിറ്റി 11 കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.
കേരളത്തിലെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുമുള്ള നിര്‍ധനര്‍ക്ക് വീടുവെച്ച് നല്‍കണമെന്ന മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹമാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി എന്‍ സീമ, ജില്ലാ സെക്രട്ടറി വി ജോയി, നേതാക്കളായ സി ജയന്‍ബാബു, പി.രാജേന്ദ്രകുമാര്‍, എസ് അജിത്, നടന്‍മാരായ അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയവര്‍ സംസാരിച്ചു.