കെ സി വേണുഗോപാൽ രമേശ് ചെന്നിത്തലെ വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി ഒതുക്കി

സംസ്ഥാനത്തെ സീനിയര്‍ നേതാക്കളില്‍ ഒരാളായ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകസമിതിയിലെ സ്ഥിരാംഗമായി ഒതുക്കിയതില്‍ അദ്ദേഹത്തിന് കനത്ത പ്രതിഷേധം. എ ഐ സി സി ജനറല്‍ സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായ കെ സി വേണുഗോപാലാണ് രമേശ് ചെന്നിത്തലെ വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി ഒതുക്കിയതെന്നാണ് സൂചന.

ഡല്‍ഹി രാഷ്ട്രീയവുമായി അടുത്ത ബന്ധമുളള നന്നായി ഹിന്ദി സംസാരിക്കുന്ന രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് വന്നാല്‍ തന്റെ പ്രധാന്യം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് കെ സി വേണുഗോപാലിനുളളതെന്നും രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ കരുതുന്നു. അതേസമയം, പത്തൊമ്പത് വര്‍ഷം മുമ്പെ രമേശേ ചെന്നിത്തലക്ക് ലഭിച്ച സ്ഥാനമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിററിയിലെ സ്ഥിരം ക്ഷണിതാവ് എന്നത്.

വളരെ സീനിയറായ നേതാവായിട്ടും തന്നെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ രമേശ് ചെന്നിത്തല അസ്വസ്ഥനാണ്. തനിക്ക് മുകളില്‍ തരൂരിനെ പ്രതിഷ്ഠിച്ചതും ചെന്നിത്തലക്ക് വലിയ വിക്ഷോഭമുണ്ടാക്കിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വേണ്ടി ഗുജറാത്തിലടക്കം പ്രചാരണം നടത്തുകയും വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ പരിശ്രമിക്കുകയും ചെയ്തയാളാണ് രമേശ് ചെന്നിത്തല. എന്നിട്ടുപോലും തനിക്ക് വര്‍ക്കിംഗ് കമ്മിറ്റിയംഗത്വം നല്‍കാതിരുന്നതിലൂടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നന്ദികേടാണ് കാട്ടിയതെന്നാണ് രമേശ് ചെന്നിത്തല വിശ്വസിക്കുന്നത്.

20-Aug-2023