മാത്യു കുഴൽ നാടനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ റിപ്പോർട്ട് ഏറെ നിർണ്ണായകം

മാത്യു കുഴൽനാടൻ എം എൽ എയുടെ ഭൂമിയിൽ പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് തഹസീൽദാർക്ക് കൈമാറും. എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിലാണ് താലൂക്ക് സർവേ വിഭാഗം പരിശേധന നടത്തിയത്.മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം ഇന്നത്തെ റിപ്പോർട്ട് ഏറെ നിർണായകമാണ്.

അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. 4 മാസങ്ങൾക്ക് മുൻപ് ഈ സ്ഥലത്ത് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല.

വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേക്ക് ഒരുങ്ങിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.

21-Aug-2023