കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ലെന്ന് വൈദ്യുതി വകുപ്പ്

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം.വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഒ‍ഴിവാക്കാമെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എന്ത് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമതീരുമാനമെടുക്കും. ഇതു സംബന്ധിച്ച് ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി കൂടിയാലോചന നടത്തും.

പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്നതിലാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുക. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവില്‍ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.ഇതിലൂടെ പ്രതിദിനം 10 കോടി രൂപയോളം നഷ്ടം കേരളത്തിനുണ്ടാകുന്നെന്ന് വൈദ്യുതി മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നഷ്ടം നികത്താന്‍ സര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

22-Aug-2023