സതിയമ്മയെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത ആസൂത്രിത നാടകം : മന്ത്രി വിഎന്‍ വാസവന്‍

ഉമ്മന്‍ചാണ്ടിയെകുറിച്ച് സംസാരിച്ചതിന് സതിയമ്മയെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇതിന് പിന്നില്‍ യുഡിഎഫിന്റെ ആസൂത്രിത നാടകമാണ്. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരം ഒഴിവുകളില്‍ നിയമിക്കുന്നത് കുടുംബശ്രീ യല്‍ക്കൂട്ടത്തില്‍ നിന്നായിരിക്കണം എന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ലിജിമോള്‍ എന്ന സ്ത്രീയെ നിയമിച്ചു. പക്ഷെ ജോലി ചെയ്തിരുന്നത് സതിയമ്മയാണ്. അവിടെ നടന്നത് ആള്‍മാറാട്ടം. ജോലിയില്ലാത്ത ഒരാളെ പുറത്താക്കിയെന്ന് വാര്‍ത്തയുണ്ടാക്കിയതിന് ക്രിമിനല്‍ കേസ് എടുക്കേണ്ടതാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയും വരെ ഇത്തരം വാര്‍ത്തകള്‍ യുഡിഎഫ് സൃഷ്ടിക്കുമെന്നും മന്ത്രി വാസവന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

 

22-Aug-2023