കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്വം നഷ്ടമായതിനു പിന്നാലെ ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്ത നീക്കം എന്തായിരിക്കും. ഒന്നുകില്‍ അടുത്ത അവസരം വരുന്നത് വരെ കാത്തിരിക്കുക. അല്ലെങ്കില്‍ ബിജെപിയിലേക്ക് പോവുക. ഈ രണ്ടു സാധ്യതകളാണ് ചെന്നിത്തലയ്ക്ക് മുന്നിലുള്ളത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചാല്‍ ബിജെപിയല്ലാതെ വേറെ മാര്‍ഗമില്ല. ഇതാണ് ചെന്നിത്തല ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യം ഉയരുന്നതിന്റെ പിന്നില്‍. അദ്ദേഹം കടുത്ത നിരാശയിലാണ്. ഈ നിരാശയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്താകും എന്നതാണ് നേതാക്കള്‍ ഉറ്റുനോക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ ചെന്നിത്തലയെ രണ്ടു കയ്യും നീട്ടി ബിജെപി സ്വീകരിക്കും. അടുത്ത തവണ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടംകൊടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായേക്കും. ബിജെപിയിലേക്ക് പോകുമോ എന്നതാണ് ചോദ്യം. ബിജെപിയില്‍ എത്തിയാല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കേണ്ടി വരും.
ടുത്ത തവണയും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ചെന്നിത്തല മന്ത്രിയാവുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ എന്താണ് ചെന്നിത്തലയുടെ നീക്കം എന്താകും എന്നതാണ് കോണ്‍ഗ്രസില്‍ നിന്നും ഉയരുന്ന ചോദ്യം. നേരത്തെ, ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഒഴിഞ്ഞാല്‍ ചെന്നിത്തലയ്ക്ക് ആ അവസരം ലഭിക്കും എന്നാണ് കരുതിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി വിടവാങ്ങിയ ശേഷം വന്ന വര്‍ക്കിംഗ് കമ്മറ്റി രൂപീകരണത്തില്‍ ആ പോസ്റ്റ് ശശി തരൂരിനാണ് ലഭിച്ചത്.
കേരളത്തില്‍ നിന്നും നാലുപേര്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ എത്തിയപ്പോള്‍ ചെന്നിത്തല ക്ഷണിതാവ് മാത്രമാണ്. കൊടിക്കുന്നില്‍ സുരേഷാണ് മറ്റൊരു ക്ഷണിതാവ്. താരതമ്യേന ജൂനിയറായ ശശി തരൂരും കെ.സി.വേണുഗോപാലും വര്‍ക്കിംഗ് കമ്മറ്റിയില്‍ എത്തിയപ്പോള്‍ ഒരു ക്ഷണിതാവിനു ഒപ്പം മറ്റൊരു ക്ഷണിതാവയാണ് ചെന്നിത്തല എത്തിയത്. ഇതാണ് ചെന്നിത്തലയുടെ രോഷത്തിനു കാരണം.