പുതുപ്പള്ളി ചർച്ച ചെയ്യുന്നത് വികസനമെന്ന് ഇ പി ജയരാജൻ

ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലം ചർച്ചചെയ്യുന്നത് വികസനത്തെ കുറിച്ചാണെന്നും മണ്ഡലം ഇടതുപക്ഷ സ്ഥാനർത്ഥി ജെയ്ക് സി തോമസിന് അനുകൂലമാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

വികസന രംഗത്ത് കേരളം കുതിക്കുകയാണ്. കഴിഞ്ഞ ഏഴര വർഷം വലിയമാറ്റമാണ് വികസന രംഗത്ത് ഉണ്ടായത്. ഇനിയും ഒരുപാട് മാറ്റങ്ങൾ വരണം. പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം. ടൂറിസത്തിന് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്. ഒരുപാട് തൊഴിൽ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താൻ കഴിയണം. പുതുപള്ളിയിൽ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണുള്ളതെന്നും ഇ പി പറഞ്ഞു.

24-Aug-2023