സിലബസില്‍ എന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല: കെകെ ശൈലജ ടീച്ചർ
അഡ്മിൻ
കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ ടീച്ചർ എംഎല്‍എ. സിലബസില്‍ എന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ല. ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു.
സംഭവം വിവാദമായതോടെ ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു. പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലാണ് . പുസ്തകം തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം കോളേജുകൾക്കാണ്. പട്ടികയിലുള്ള നിരവധി പുസ്തകങ്ങളിൽ ഒന്ന് മാത്രമാണ് ശൈലജ ടീച്ചറുടെ പുസ്തകം.
ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ സി കെ ജാനു, നളിനി ജമീല, കല്ലേൻ പൊക്കുടൻ, മയിലമ്മ, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട്.