അനിൽ കെ ആന്റണി ഇനി ബിജെപി ദേശീയ വക്താവ്

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ദേശീയ സെക്രട്ടറി ചുമതല നൽകിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

കഴിഞ്ഞ ജനുവരിയിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കെയായിരുന്നു രാജി. നരേന്ദ്ര മോദിയെയും ബിജെപിയെയും അനുകൂലിച്ചായിരുന്നു വിഷയത്തില്‍ അനില്‍ ആന്റണി രംഗത്തുവന്നത്. കോണ്‍ഗ്രസ് നിലപാടിന് എതിരായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഏപ്രിലില്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുകയും ചെയ്തു.

29-Aug-2023