കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം: ജെയ്ക് സി തോമസ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്.

കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിയ്ക്കുന്നതെന്ന് ജെയ്ക് പറഞ്ഞു. എന്ത് സന്ദേശമാണ് യുഡിഎഫ് നല്‍കുന്നതെന്ന് വ്യക്തമാക്കണം. വിമര്‍ശനം ചാണ്ടി ഉമ്മനും നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ. കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയും ജെയ്ക് വ്യക്തമാക്കി.

നിഖില്‍ പൈലി പ്രചരണത്തിനെത്തിയതിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചിരുന്നു.നിഖില്‍ പൈലി വന്നതില്‍ എന്താണ് തെറ്റെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം.ചാണ്ടി ഉമ്മനൊപ്പവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ കെ എസ് ശബരിനാഥന്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ക്കൊപ്പവും ഇരിക്കുന്ന നിഖില്‍ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

30-Aug-2023