വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ

ഇത്തവണത്തെ ഓണം സീസണിൽ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. നാല് ദിവസത്തിൽ 1,00,56,889 ലിറ്റർ പാലാണ് മിൽമ വിറ്റഴിച്ചത്. ഓഗസ്റ്റ് 25 മുതൽ 28 വരെയുള്ള കണക്കാണിത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 94,56,621 ലിറ്റർ പാലാണ് വിറ്റത്.

പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മിൽമ സർവ്വകാല റെക്കോർഡ് നേടി. നെയ്യ് വിൽപ്പനയിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. മിൽമയുടെ യൂണിയനുകളും ചേർന്ന് 743 ടൺ നെയ്യാണ് വിറ്റത്.
തൈരിന്റെ വിൽപ്പനയിൽ 16 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്.

31-Aug-2023