ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോ.
ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തത്. സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടിരുന്നു. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ്.
അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള നാസർ അലി ശഹബാൻ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവർ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു.