പ്രതിപക്ഷ ‘ഇന്ത്യ'​ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക പാർട്ടികൾ അംഗമാകും

രാജ്യത്തെ ദേശീയ തലത്തിലെ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ​യാ​യ ഇന്ത്യ​ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക പാർട്ടികൾ അംഗമാകുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടികളാണ് അംഗമാവുക. ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനിൽ ദേശായിയാണ് പുതിയ പാർട്ടികൾ അംഗമാകുന്ന വിവരം അറിയിച്ചത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളാണ് അംഗമാവുന്നതെന്നും ഇതോടെ ഇ​ൻ​ഡ്യ​ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണം 26 ൽ നിന്ന് 28 ആയി ഉയരുമെന്നും അനിൽ ദേശായി വ്യക്തമാക്കി.

അതേസമയം ചെറുതും വലുതുമായ ഏഴിലധികം രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് കോൺഗ്രസ് എം.പി നസീർ ഹുസൈനും വ്യക്തമാക്കി. ഇന്ത്യ​ സഖ്യത്തിന്‍റെ മൂ​ന്നാം യോ​ഗ​ത്തി​ന് ഇന്ന് വൈ​കി​ട്ട്​ മുബൈ സാ​ന്താ​ക്രൂ​സി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ഗ്രാ​ൻ​ഡ്​ ഹ​യാ​ത്തിൽ​ ആരംഭിക്കുക. സ​ഖ്യ​ത്തി​ന്റെ ക​ൺ​വീ​ന​ർ, ലോ​ഗോ, ഏ​കോ​പ​ന സ​മി​തി അ​ട​ക്കം വി​വി​ധ സ​മി​തി​ക​ൾ, തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സീ​റ്റ്​ വി​ഭ​ജ​നം തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട.

28 പാ​ർ​ട്ടി​ക​ളി​ൽ​ നി​ന്നാ​യി 63 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ വ്യക്തമാക്കി. ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന, എ​ൻ.​സി.​പി, മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ളാ​ണ്​ യോ​ഗ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈകി​ട്ട്​ ​നേ​താ​ക്ക​ൾ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​രും. പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ അ​ത്താ​ഴ വിരുന്ന് ഉണ്ടാകും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ​യോ​ഗം തു​ട​ങ്ങു​ന്ന​തി​ന്​​ തൊ​ട്ടു​മു​മ്പ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ്​ യോ​ഗം.

കോ​ൺ​ഗ്ര​സി​ൽ​ നി​ന്ന്​ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​​ന ഖാ​ർ​ഗെ, കെ.​സി. വേ​ണു​ഗോ​പാ​ൽ, എ​ൻ.​സി.​പി​യു​ടെ ശ​ര​ദ് പ​വാ​ർ, ശി​വ​സേ​ന​യു​ടെ ഉ​ദ്ധ​വ്, മ​ക​ൻ ആ​ദി​ത്യ, മു​ഖ്യ​മ​ന്ത്രി​മാ​രാ​യ നി​തീ​ഷ്​ കു​മാ​ർ, മ​മ​ത ബാ​ന​ർ​ജി, സ്​​റ്റാ​ലി​ൻ, ഹേ​മ​ന്ത്​ സോ​റ​ൻ, അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ എ​ന്നി​വ​രും സീ​താ​റാം യെ​ച്ചൂ​രി (സി.​പി.​എം), ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ (ആ​ർ.​ജെ.​ഡി). അ​ഖി​ലേ​ഷ്​ യാ​ദ​വ്​ (സ​മാ​ജ്​ വാ​ദി), ഫാ​റൂ​ഖ്​ അ​ബ്​​ദു​ള്ള (നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്), ഡി. ​രാ​ജ, ബി​നോ​യ്​ വി​ശ്വം (സി.​പി.​ഐ), സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, പി.കെ കു​ഞ്ഞാ​ലി​ക്കു​ട്ടി (മു​സ്​​ലിം ലീ​ഗ്) തു​ട​ങ്ങി​യ​വ​രാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ​ട്​​ന, ബം​ഗ​ളൂ​രു യോ​ഗ​ങ്ങ​ൾ​ക്കു ​ശേ​ഷമാണ് മുംബൈയിൽ ഇ​ൻ​ഡ്യ യോ​ഗം ന​ട​ക്കു​ന്നത്. പ്ര​ത്യ​യ​ശാ​സ്ത്രം പ​ല​താ​ണെ​ങ്കി​ലും ഭ​ര​ണ​ഘ​ട​ന​യെ​യും രാ​ജ്യ​ത്തെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന പൊ​തു ല​ക്ഷ്യ​മാ​ണ്​ ഇന്ത്യ​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കെ​ന്ന്​ ഉ​ദ്ധ​വ്​ താ​ക്ക​റെ വ്യക്തമാക്കി.

31-Aug-2023