സംസ്ഥാന സര്‍ക്കാരിന്റേത് കര്‍ഷകരെ സഹായിക്കുന്ന നിലപാട്: മന്ത്രി ജി.ആര് അനില്‍
അഡ്മിൻ
സംസ്ഥാന സര്‍ക്കാരിന്റേത് നെല്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാടെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. കേന്ദ്ര വിഹിതം കിട്ടാന്‍ എട്ട് മാസം വരെ കാലതാമസമുണ്ടാകുന്നുവെന്നും 637.6 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ യാഥാര്‍ത്ഥ്യം അധികമാര്ക്കുമറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നെല്ല് സംഭരിക്കുന്നതിന് കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ഏഴര വര്‍ഷമായി എടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെല്ല് സംഭരിച്ചാല്‍ കര്ഷകന് പരമാവധി വേഗത്തില്‍ പണമെത്തിക്കുന്നതിന് വേണ്ടി നിരവധി ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. കേന്ദ്രവിഹിതം കിട്ടാന്‍ എട്ട് മാസം വരെ സമയമെടുക്കുന്നുണ്ട്.
ഈ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് പി ആര് എസ് വായ്പ സംവിധാനം. ഇത് കര്‍ഷകര്‍ക്ക് ബാദ്ധ്യതയാകില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണ പ്രസാദ് എന്ന് പറയുന്നയാള്‍ക്ക് സംഭരിച്ച നെല്ലിന് പണം വായ്പയായിട്ടാണ് കൊടുത്തതെന്ന് പറഞ്ഞു. സംഭരിച്ച രണ്ട് മാസത്തിനുള്ളില്‍ പണം കിട്ടിയെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.