സംസ്ഥാനത്ത് 5 വർഷം കൊണ്ട് കിഫ് ബി വഴി കൊണ്ട് വന്നത് 62000 കോടി രൂപയുടെ പദ്ധതികൾ: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിൽ എൽഡിഎഫിനെതിരെ ബിജെപിയുമായി സഹകരിക്കാൻ യുഡിഎഫിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മറയുമില്ലാതെ യോജിക്കുന്നത് കിടങ്ങൂരിൽ കണ്ടൂ. യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കേണ്ട കേന്ദ്രസർക്കാർ സഹായം നിഷേധിക്കുകയും സഹായങ്ങൾ നൽകാനെത്തിയവരെ പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന് പറയാൻ വരെ മടി കാണിച്ചില്ല. നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാടെന്നും അത്തരം തകർച്ചയിലേക്ക് നാടിനെ തള്ളിവിടാൻ സർക്കാറിനാകുമായിരുന്നില്ല.
തകർച്ചയിൽ നിന്ന് കരകയറ്റിയത് ജനങ്ങളുടെ ഒരുമയും ഐക്യവുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 5 വർഷം കൊണ്ട് കിഫ് ബി വഴി കൊണ്ട് വന്നത് 62000 കോടി രൂപയുടെ പദ്ധതികളാണ്.എന്നാൽ കിഫ്ബിയുടെ വായ്പയും കേന്ദ്രം പൊതു കടത്തിൽ പ്പെടുത്തുകയാണ് ചെയ്തത് . NHAI യുടെ കടം കേന്ദ്ര സർക്കാർ കടമായി പരിഗണിക്കുന്നില്ല. ഇത്തരം സമീപനങ്ങൾ കേന്ദ്രം സ്വീകരിക്കുമ്പോൾ യുഡിഎഫ് ഒന്നും തന്നെ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.